തിരുവനന്തപുരം-അരുവിക്കര യു.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ശബരിനാഥന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. കോൺഗ്രസ് പ്രവർത്തകൻ പ്രദീപാണ് മരിച്ചത്. പാലയക്കോണത്താണ് സംഭവം.
നിർത്തിയിട്ടിരുന്ന കാറിന്‍റെ ഡോറിൽ തട്ടിയ ബൈക്കിൽ നിന്ന് പ്രദീപ് നിലത്ത് വീഴുകയായിരുന്നു. സമീപത്തു കൂടി വന്ന കെ.എസ്.ആർ.ടി.സി ബസ് പ്രദീപിനെ തട്ടിയതായും പറയുന്നു.പ്രദീപിനെ ഉടന്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രയില്‍ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുമ്പോഴേക്കും പ്രദീപ് മരിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.






