എടപ്പാൾ- പണക്കളിയിലൂടെ സർവേ നടത്തുന്ന ഏർപ്പാടിന് ഈ തെരഞ്ഞെടുപ്പോടെ അന്ത്യമാകുമെന്ന് മുതിർന്ന കോൺസ് നേതാവ് ആര്യാടൻ മുഹമ്മദ് പ്രസ്താവിച്ചു. സർവേകളെ കേരളീയ സമൂഹം തള്ളിക്കളഞ്ഞായി മെയ് രണ്ടിന് തെളിയുമെന്നും ആര്യാടൻ പറഞ്ഞു. മുൻകാല സർവേകളെ മാറ്റിമറിച്ച ചരിത്രം മുന്നിലുള്ളപ്പോഴാണ് തുടർ ഭരണ സർവേകൾ പുറത്തു വരുന്നത്. തുടർ ഭരണത്തിനായി കിറ്റിനെ മറയാക്കുന്നവർ ഇതിന്റെ തുടക്കക്കാരെ മറന്നിട്ടുണ്ടെങ്കിലും വോട്ടർമാർക്ക് തിരിച്ചറിവുണ്ടെന്നും ആര്യാടൻ വ്യക്തമാക്കി. യു.പി.എ സർക്കാരിൽ ഭക്ഷ്യമന്ത്രിയായിരുന്ന കെ.വി. തോമസാണ് പ്രത്യേക നിയമനിർമ്മാണത്തിലൂടെ അശരണർക്ക് കിറ്റെന്നത് കൊണ്ടുവന്നത്. അത് തുടർന്ന് നൽകുമ്പോൾ എങ്ങനെ സി.പി.എമ്മിന്റെതായി മാറുമെന്നും ആര്യാടൻ ചോദിച്ചു.
യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്യാടൻ. കെ.ജി. ബെന്നി അധ്യക്ഷനായിരുന്നു. സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ, സുരേഷ് പൊൽപ്പാക്കര, ഇബ്രാഹിം മൂതൂർ, റഷീദ് കാടഞ്ചേരി പ്രസംഗിച്ചു.