ന്യൂദൽഹി- ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം ജൂൺ 30 വരെ നീട്ടി. കോവിഡ് പശ്ചാതലത്തിലാണ് തീരുമാനമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. നേരത്തെ മാർച്ച് 31 ആയിരുന്നു അവസാന തിയതി. ആദായ നികുതി വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്നതായി നിരവധി പേർ പരാതി ഉന്നയിച്ചിരുന്നു. ഇതോടകം പത്തിലേറെ തവണയാണ് തിയതി നീട്ടിയത്.