Sorry, you need to enable JavaScript to visit this website.

ഗര്‍ഭം ധരിച്ച് മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും ഗര്‍ഭിണി; അപൂര്‍വ സംഭവത്തില്‍ കുഞ്ഞുങ്ങള്‍ സുഖമായിരിക്കുന്നു

ലണ്ടന്‍- ഗര്‍ഭിണിയായിരിക്കെ വീണ്ടും ഗര്‍ഭിണിയായ ബ്രിട്ടീഷുകാരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. മകനെ ഗര്‍ഭം ധരിച്ചിരിക്കെയാണ് പിന്നാലെ റബേക്ക റോബര്‍ട്ട്‌സ് മകളെ ഗര്‍ഭം ധരിച്ചത്.
ലോകത്ത് 0.3 ശതമാനം സ്ത്രീകളില്‍ മാത്രം സംഭവിക്കുന്ന ഈ അവസ്ഥയെ സുപ്പര്‍ഫെറ്റേഷന്‍ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഒന്നിനു പിറകെ ഗര്‍ഭംധരിക്കുമെങ്കിലും മിക്ക കേസുകളിലും രണ്ടാമത്തെ കുഞ്ഞ് ഗര്‍ഭത്തില്‍ തന്നെ മരിക്കാറാണ് പതിവ്.
റൊസാലിയും നോഹയും ഇരട്ടകളെ പോലെ തന്നെയുണ്ടെങ്കിലും മൂന്നാഴ്ച വ്യത്യാസത്തിലാണ് ഇരുവരേയും ഗര്‍ഭം ധരിച്ചിരുന്നത്.

 

Latest News