Sorry, you need to enable JavaScript to visit this website.

ഉയ്ഗുർ മുസ്ലിംകളെ ചൈന വംശഹത്യ ചെയ്യുന്നുവെന്ന് യുഎസ് വിദേശകാര്യ വകുപ്പ്

വാഷിങ്ടൻ- ചൈനയിലെ ഉയ്ഗുർ വംശജരായ മുസ്ലിംകളെ ചൈനീസ് ഭരണകൂടം വംശഹത്യ ചെയ്യുകയാണെന്ന് യുഎസ് വിദേശകാര്യ വകുപ്പിന്റെ വാർഷിക റിപ്പോർട്ട്. ചൈനയുടെ സിൻജിയാങ് പ്രവിശ്യയിലെ ഉയ്ഗുർ മുസ്ലിങ്ങൾത്തും മറ്റും വംശീയ ന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന വംശഹത്യ മാനവികതയ്ക്കെതിരായ കുറ്റകൃത്യമാണെന്ന് റിപ്പോർട്ട് പറയുന്നു. ഏകപക്ഷീയമായി ഉയ്ഗുറുകളെ തടവിലിടുകയാണ് ചൈനീസ് അധികാരികളെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. മതപരമായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുകയും ചെയ്യുകയാണ് അവരെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തി. വർഷാവർഷം യുഎസ് കോൺഗ്രസ്സിനു മുമ്പിൽ വെക്കുന്ന റിപ്പോർട്ടാണിത്. 180ലധികം രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ സംബന്ധിച്ചാണ് ഈ റിപോർട്ട്. യുഎസ് നേരത്തേയും ചൈനയുടെ വംശഹത്യാ നടപടികൾക്കെതിരെ പ്രതികരിച്ചിരുന്നു. 

Latest News