ഫറോക്ക് - തെരഞ്ഞെടുപ്പിന്റെ ഓട്ടത്തിനിടയിലാണെങ്കിലും പ്രഷർ നോർമലാണ്; നിയാസ് കൂളാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ചാലിയം മെഡിക്കൽ ക്യാമ്പിലെത്തിയപ്പോഴാണ് ബേപ്പൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. പി.എം നിയാസ് ബ്ലഡ് പ്രഷർ ചെക്ക് ചെയ്ത് നോക്കിയത്. നിലവ് റെസിഡൻസ് അസോസിയേഷനും റൈവോ മെഡിസിറ്റിയും ചേർന്ന് സംഘടിപ്പിച്ചതായിരുന്നു ക്യാമ്പ്.
ക്യാമ്പിലെത്തിയ, ഇരുകാലുകൾക്കും പോളിയോ ബാധിച്ചതിനാൽ പരസഹായം ഇല്ലാതെ നടക്കാൻ കഴിയാത്ത, അസ്മയ്ക്ക് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ വാക്കർ വാങ്ങി നൽകാമെന്ന് സ്ഥാനാർഥി നിയാസ് വാക്കു നൽകി. കടലുണ്ടി വടക്കോടിത്തറയിൽ നടന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗത്തിൽ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കുഞ്ഞീക്കിയമ്മയ്ക്ക് ഹാരാർപ്പണം നടത്തുകയും അവരിൽനിന്ന് അനുഗ്രഹം വാങ്ങുകയും ചെയ്തു. കുഞ്ഞീക്കിയമ്മയുടെ ഷഷ്ടിപൂർത്തിയുടെ നിറവിൽ നിൽക്കുന്ന മകനെ ആശ്ലേഷിക്കാനും അദ്ദേഹം മറന്നില്ല.
കടലുണ്ടി ഇടച്ചിറയിൽ നടന്ന ബൂത്ത് 153 യോഗത്തിൽ പ്രദേശത്തെ പഴയകാല കോൺഗ്രസ് നേതാക്കളെ ആദരിച്ചു. ബേപ്പൂർ സെന്റ് ആൻഡ്ര്യൂ ചർച്ചിൽ കയറി പ്രാർഥിക്കുകയും കടലുണ്ടി സെന്റ് പോൾസ് ചർച്ചിലെ ഫാ. റാഫേൽ കോക്കാടൻ, ഫാ. ജോസഫ് പരത്തേപ്പില്ലു, ഹോളി ഫാമിലി കോൺവെന്റിലെ കന്യാസ്ത്രീകൾ, വെനേറിനി സ്‌കൂളിലെ കന്യാസ്ത്രീകളായ സിസ്റ്റർ മോളി, സിസ്റ്റർ ടീന, സിസ്റ്റർ ബിർജിത്ത്, സിസ്റ്റർ ആൻസി, സിസ്റ്റർ ബീന, സിസ്റ്റർ ഷൈനി എന്നിവരെ സന്ദർശിച്ച് അനുഗ്രഹം വാങ്ങുകയും ചെയ്തു. വഴിയിൽ ഫോട്ടോഷൂട്ട് ചെയ്തവരോടും വോട്ടഭ്യർഥിക്കാൻ നിയാസ് മറന്നില്ല. പറ്റേക്കാട്, കുന്നത്ത്പറമ്പ്, കൈതോലിപടന്ന, മാങ്കുനി പാടം ലക്ഷംവീട് കോളനി, ചന്ത വഴുതക്കാട് പറമ്പ് കോളനി എന്നിവിടങ്ങളിൽ വീടുകളിൽ കയറി വോട്ടഭ്യർഥിച്ചു. ഫറോക്ക് എട്ടേ നാലിൽ ബൂത്ത് 124, ബൂത്ത് 117, പെരുമുഖം സി.എച്ച് സൈതലവിയുടെ വീട്, ആലുങ്ങൽ, കളത്തുംപാടം, ഇടക്കഴിക്കടവ്, മൂത്തേനിതാഴം, താഴെ പുല്ലുംകുന്ന്, ഫാറൂഖ് കോളേജ്, കടലുണ്ടി എന്നിവിടങ്ങളിൽ കുടുംബ യോഗം നടത്തി.
കുടുംബ യോഗങ്ങളിൽ യു.ഡി.എഫ് നേതാക്കളായ കെ.പി.സി.സി ജന. സെക്രട്ടറി കെ.പി അനിൽ കുമാർ, എ.ഐ. സി.സി നിരീക്ഷകൻ ഷാഹിദ്, ഹെബീഷ് മാമ്പെയിൽ, ജോയി കോട്ടക്കടവ്, രേഷ്മ വെള്ളായിക്കോട്ട്, ലുബൈന ബഷീർ, പി.വി ശംസുദ്ദീൻ, കടലുണ്ടി, ജോബിഷ് പിലാക്കാട്ട്, ഷഹർബാൻ, ഷാഹിദ്, അഡ്വ. കെ.എം ഹനീഫ, അൻവർ അലി, എം.എം ജമീല, പി നുസ്‌റത്ത്, സാദിഖ്, ശശികല, ഉഷ, നബീസ, മൊയ്തീൻ കോയ, സയ്യിദ് മുബഷിർ തങ്ങൾ, മുഹമ്മദ്, സി.എച്ച് സൈതലവി, ടി.പി സലീം, എം സമദ്, റുബീന, ബാസിത്ത്, വിദ്യാ ബാലകൃഷ്ണൻ, പനക്കൽ പ്രേമരാജൻ, സതീഷ് ബാബു, കെ ദിലീപ്, പി.ടി സേതു, മലയിൽ ഗീത, ജയലക്ഷ്മി, ഫറൂക്ക് കുറ്റിയിൽ, ബിജിത്ത് പിലാക്കാട്ട്, ടി.സി കോയമോൻ, പ്രവീൺ ശങ്കരത്ത്, എം രാധാകൃഷ്ണൻ, ഷിജു, എൻ ഹനീഫ, ഇബ്രാഹിം എന്നിവർ സംസാരിച്ചു. സ്ഥാനാർഥിയെ ടി.കെ അബ്ദുൽ ഗഫൂർ, രാജീവ് തിരുവച്ചിറ, തസ് വീർ ഹസ്സൻ, ആസിഫ് പുളിയാളി, എം.കെ അബൂബക്കർ, അൻഫാസ്, സ്രുദീർത്തൻ, പി.കെ.സി നവാസ്, പുരുഷു, സിദ്ദീഖ്, പി.സി മജീദ് എന്നിവർ അനുഗമിച്ചു.