ബൈബിള്‍ വാചകം ഉദ്ദരിക്കുന്ന മോഡി   കന്യാസ്ത്രീകളെക്കുറിച്ച് മിണ്ടില്ല- പ്രിയങ്ക

തൃശൂര്‍- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ബിജെപിയെയും കടന്നാക്രമിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബൈബിളിലെ വാചകം പരാമര്‍ശിച്ച പ്രധാനമന്ത്രി, കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് മിണ്ടിയില്ലെന്ന് ആരോപിച്ചു. വിദ്വേഷവും വെറുപ്പും പരത്തിയിട്ട് മോഡി ബൈബിള്‍ ഉദ്ധരിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കന്യാസ്ത്രീകളെ ആക്രമിച്ചത് മോഡിയുടെ പാര്‍ട്ടിയിലെ യുവഗുണ്ടകളാണ്.പൊള്ളയായ പ്രസംഗങ്ങളില്‍ മോഡി  ബൈബിള്‍ ഉദ്ധരിച്ചിട്ട് കാര്യമില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാത്രമാണ്  മോഡി ബൈബിള്‍ വാചകം പരാമര്‍ശിച്ചതെന്നും പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ പലരും മറുകണ്ടം ചാടുന്ന പ്രതിഭാസത്തിനിടയ്ക്ക് രാുലിന്റേയും പ്രിയങ്കയുടേയും സന്ദര്‍ശനങ്ങള്‍ സംസ്ഥാനത്തുടനീളം യു.ഡി.എഫ് അണികള്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. 
 

Latest News