പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ലേക്ക് നീട്ടി

ന്യൂദല്‍ഹി- പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി  ജൂണ്‍ 30 വരെ നീട്ടിയത്.   മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കെയാണ് സമയം നീട്ടി നല്‍കിയത്.കോവിഡ് പശ്ചാത്തലത്തിലാണ് സയമം നീട്ടി നല്‍കുന്നതെന്ന് ആദായ നികുതി വകുപ്പ് അറിയിപ്പില്‍ പറയുന്നു.

ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ (2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാന്‍ അസാധുവാകും. ഇന്ന് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ 1000 രൂപ പിഴയടക്കേണ്ടി വരുമെന്നും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ആഴ്ച കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഫിനാന്‍ഷ്യല്‍ ബില്‍ 2021ലെ 234 എച്ച് വകുപ്പ് പ്രകാരമാണ് പിഴ തീരുമാനം വന്നത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമായിരുന്നു. നിലവില്‍ റിട്ടേണ്‍ സമർപ്പിക്കാന്‍ കഴിയുമെങ്കിലും നടപടികള്‍ പൂർത്തിയാകില്ല.

Latest News