നാലരവയസ്സുകാരിയ കൊലപ്പെടുത്തിയ പ്രതി 30 വര്‍ഷത്തിന് ശേഷം വീണ്ടും പിടിയില്‍

കോഴിക്കോട് - നാലര വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി  30 വര്‍ഷത്തിനുശേഷം  പോലീസിന്റെ പിടിയില്‍.
1991 ല്‍ പ്രതി ദത്തെടുത്ത നാലര വയസ്സുള്ള പെണ്‍കുട്ടിയെ കോഴിക്കോട് ഓയിറ്റി റോഡിലെ സെലക്ട് ലോഡ്ജില്‍ കാമുകനുമായി ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തില്‍ ഇറങ്ങിയശേഷം ഒളിവില്‍ പോവുകയായിരുന്നു.  കേസിലെ രണ്ടാം പ്രതിയായ ബീന എന്ന ഹസീനയാണ് കളമശ്ശേരിയില്‍  പിടിയിലായത്. പ്രതി മൂന്നാര്‍ ഭാഗത്ത് താമസമുണ്ടെന്നും ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ടു കളമശ്ശേരിയില്‍ എത്തുമെന്നുമുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എ.വി. ജോണിന്റെ നിര്‍ദ്ദേശപ്രകാരം ടൗണ്‍ പോലീസ് ഇന്‍സ്‌പെ്ക്ടര്‍ ശ്രീഹരി, എസ്.ഐമാരായ ബിജു ആന്റണി, അബ്ദുല്‍ സലിം, സീനിയര്‍ സി.പി.ഒ സജേഷ് കുമാര്‍. സി.പി.ഒമാരായ രജീഷ് ബാബു, സുജന എന്നിവരടങ്ങിയ സംഘമാണ്  പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

 

Latest News