പാലാ നഗരസഭയിലെ സി.പി.എം-മാണി കോൺഗ്രസ് സംഘർഷം; വ്യക്തിപരമെന്ന് വിശദീകരണം

കോട്ടയം- പാലാ നഗരസഭയിൽ സി.പി.എം-കേരള കോൺഗ്രസ് മാണി വിഭാഗം തമ്മിലുണ്ടായ സംഘർഷം വ്യക്തിപരമെന്ന വിശദീകരണവുമായി ഇടതുമുന്നണി. ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ നടന്ന കയ്യാങ്കളി മുന്നണിയെ പ്രതിസന്ധിയിലാക്കിയിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി കൂടുന്നതിലെ തർക്കമാണ് കയ്യാങ്കളിയിലേക്ക് കലാശിച്ചത്. കേരള കോൺഗ്രസു ഇടതുപക്ഷവും ചേർന്നാണ് പാലാ നഗരസഭ ഭരിക്കുന്നത്.
സ്റ്റാൻഡിംഗ് കമ്മിറ്റി കൂടിയതിലെ നിയമപരമായ പ്രശ്‌നം സി.പി.എമ്മിന്റെ കൗൺസിലർ ഉന്നയിച്ചിരുന്നു. അതിനെ എതിർത്തുകൊണ്ട് കേരള കോൺഗ്രസിന്റെ നേതാക്കൾ രംഗത്തെത്തി. അവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.  ജോസ് കെ മാണി ഇടതുമുന്നണിയോടൊപ്പം ചേർന്നെങ്കിലും പാലായിൽ സി.പി.എമ്മും കേരള കോൺഗ്രസും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ല കാര്യങ്ങൾ.
 

Latest News