Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO സി.എ.എ പിന്‍വാതിലിലൂടെ വരുന്നു, ഫോം വേണ്ടിവരില്ല, അനിവര്‍ അരവിന്ദ് വിശദീകരിക്കുന്നു

പൗരത്വ നിയമം വീണ്ടും ചര്‍ച്ചയാവുകയാണല്ലോ. ഫോം പൂരിപ്പിക്കാന്‍ സഹായിക്കാമെന്ന കെ.എന്‍.എ ഖാദറിന്റെ പ്രസ്താവനയും  ഫോം ആരും പൂരിപ്പിച്ചു നല്‍കേണ്ടി വരില്ലെന്ന  പിണറായി വിജയന്റെ മറുപടിയും ഒക്കെ കേള്‍ക്കാനുണ്ട്. അങ്ങനെ ഒരു ഫോം ഉണ്ടോ വേണ്ടിവരുമോ.

എങ്ങനെയാണ് നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ ഉണ്ടാക്കപ്പെടുന്നത്. സെന്‍സസിലൂടെ മാത്രമാണോ അത്. ഇത് പുതുക്കപ്പെടുന്നതെങ്ങനെയാണ്.
എങ്ങനെയാണ് പൗരത്വ ഡാറ്റാബേസ് നിര്‍മ്മിതി സാങ്കേതികമായി നടന്നുവരുന്നത്. അതിനു ആധാറുമായുള്ള ബന്ധമെന്ത് തുടങ്ങി 2003 CAA സി.എ.എ മുതലുള്ള നിരവധി കാര്യങ്ങളും ചരിത്രവസ്തുതകളുമുണ്ട്.
സി.എ.എയെ തടയാന്‍  കേരള സര്‍ക്കാര്‍ എന്‍.പി.ആര്‍ തടഞ്ഞതു മികച്ച നടപടിയായിരുന്നു. എന്നാല്‍ അതുകൊണ്ടു മാത്രം എന്‍.പി.ആര്‍ നിര്‍മ്മിതി തടയപ്പെടുമോ. പൗരത്വസമരത്തിനു ശേഷം സി.എ.എ പിന്‍വാതിലൂടെ എങ്ങനെ തിരിച്ചു വന്നുകൊണ്ടിരിക്കുന്നു.
തെരഞ്ഞെടുപ്പ് വാഗ്വാദങ്ങള്‍ക്കപ്പറും സാങ്കേതിക രാഷ്ട്രീയ വസ്തുതകള്‍ കേള്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി വിശദമായ വീഡിയോയുമായി രംഗത്തു വന്നിരിക്കയാണ് പല വിഷയങ്ങളിലും ബോധവല്‍ക്കരണം നടത്തിയ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അനിവര്‍ അരവിന്ദ്.
ഡേറ്റ പ്രൈവസി സംബന്ധിച്ച് സുപ്രധാനമായ വിധികളിലേക്കു നയിച്ച നിയമ പോരാട്ടം സുപ്രീം കോടതിയില്‍ നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന ടെക്കി കൂടിയാണ് അദ്ദേഹം.
പൗരത്വ നിയമം  നടക്കിലാക്കുന്നത് തടയണമെങ്കില്‍ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
1. ഭൂമി ആധാര്‍ ലിങ്കിങ് ഒഴിവാക്കല്‍
2. ജനന മരണ സര്‍ട്ടിഫിക്കറ്റ് ആധാര്‍ ലിങ്കിങ് ഒഴിവാക്കല്‍ ( ILGMS അടക്കം)
3. കേരള PSC, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ  ഡിജിലോക്കര്‍ ബന്ധം ഒഴിവാക്കല്‍.
4. കേരളത്തില്‍ ഇന്ത്യ എന്‍റർപ്രൈസ് ആര്‍ക്കിടെക്ചര്‍ ഇന്റഗ്രേഷന്‍ ഒഴിവാക്കല്‍,
5. സ്‌റ്റേറ്റ് റസിഡന്റ് ഡാറ്റാ ഹബിന്റെ സെന്‍ട്രല്‍ ഇന്റഗ്രേഷനുകള്‍ ഒഴിവാക്കല്‍
6. വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതിയില്‍ നിന്ന് മാറിനില്‍ക്കല്‍
7. ആരോഗ്യരംഗത്തെ അനാവശ്യ ആധാര്‍ വ്യാപനം ഒഴിവാക്കല്‍.
8. ആധാര്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കില്ല എന്ന  ഉറപ്പ് .
9. കേന്ദ്രത്തിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നുള്ള സബ്‌സിഡി വിതരണമൊഴികെയുള്ളവര്‍ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കില്ല എന്ന വാഗ്ദാനം.

സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിനു എന്തിനു ഡാറ്റ നല്‍കണം.
റേഷന്റെ സാര്‍വത്രിക ലഭ്യതയുടെ മാതൃകയായിരുന്നു കോവിഡ് കാലത്തെ കിറ്റ്. ആ മാതൃക ആധാറില്ലാതെ തന്നെ തുടര്‍ന്നാല്‍ പോരെ.  
ഇടതുപക്ഷ ജനാധിപത്യ മുന്നണി 2016 ലെപ്പോലെ ആധാറിന്റെ കാര്യത്തില്‍ ഒരുറപ്പ് ഇത്തവണ മുന്നോട്ടുവെയ്ക്കുന്നില്ല. ന്യായ് അടക്കമുള്ള ഐക്യജനാധിപത്യ മുന്നണി വാഗ്ദാനങ്ങളും അത് നടപ്പാക്കാന്‍ ആധാർ നിർബന്ധമാണെന്ന കാര്യവും മുമ്പ് സംസാരിച്ചിട്ടുള്ളതാണ്.
ബ്ലോക്ക് ചെയിന്‍ അധിഷ്ടിത ഡിസ്ട്രിബ്യൂട്ടഡ് ട്രസ്റ്റ് സാങ്കേതികവിദ്യാ രംഗം നന്നായി വളരുന്നുണ്ട് . ഡീസെന്‍ട്രലൈസ്ഡ് ഐഡന്റിറ്റിഫയറുകളും  വെരിഫയബിള്‍ ക്രെഡന്‍ഷ്യല്‍സും പോലെയുള്ള സാങ്കേതിക സ്റ്റാന്‍ഡേര്‍ഡുകള്‍ ഇപ്പോള്‍ ലഭ്യമാണ്. സാങ്കേതിക വളര്‍ച്ച ഉപയോഗിച്ച്  കേരളത്തിന്റെ ഫെഡറല്‍  സംവിധാനത്തിനു ചേരും വിധമുള്ള സ്വതന്ത്ര നിലനില്‍പ് ഉറപ്പുവരുത്തി ആധാറുമായി ബന്ധിപ്പിക്കണമെന്ന നിർബന്ധിതാവസ്ഥ  ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ നടക്കാവുന്നതാണ്.
നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്ററിന്റെ അടിസ്ഥാനം ആധാറാണെന്നു മറക്കരുത്. ഫോമുകള്‍ വഴിയല്ല ഡാറ്റാബേസ് സീഡിങ് വഴിയാണ് ഭൂമിയും ജനനമരണ വിവരങ്ങളും സോഷ്യല്‍ ഗ്രാഫുമൊക്കെ ഇന്ന് എന്‍.പി.ആറിന്റെ സെല്‍ഫ് ക്ലീനിങ് മദര്‍ ഡാറ്റാബേസില്‍ ചേര്‍ക്കപ്പെടുന്നത്.

 

Latest News