മുംബൈ- ധനകാര്യ സ്ഥാപനങ്ങളില്‍ ഓട്ടോ ഡെബിറ്റ് പെയ്‌മെന്റ് സംവിധാനത്തില്‍ ഏര്‍പ്പെടത്താനിരുന്ന മാറ്റം റിസര്‍വ് ബാങ്ക് സെപറ്റംബര്‍ 30 വരെ നീട്ടി.
ഒ.ടി.ടി, മ്യൂച്വല്‍ ഫണ്ട്, എസ്.ഐ.പി തുടങ്ങിയവക്കായി അക്കൗണ്ടില്‍നിന്ന് സ്വയം പണം പിന്‍വലിക്കപ്പെടുന്ന രീതിയാണ് ഓട്ടോ ഡെബിറ്റ് പെയ്മന്റ്.
അക്കൗണ്ട് ഉടമയുടെ സമ്മതത്തോടെ മാത്രമേ പണം പിന്‍വലിക്കാന്‍ പാടുള്ളൂവെന്നും പണം ഓട്ടോമാറ്റിക്കായി പിന്‍വലിക്കുന്നതിന് അഞ്ചു ദിവസം മുമ്പ് ഉപഭോക്താവിനെ അറിയിക്കണമെന്നുമുള്ള പുതിയ ചട്ടങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കണമെന്നാണ് ധനകാര്യ സ്ഥാപനങ്ങളോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പല ബാങ്കുകളും ഇടപാടുകാര്‍ക്ക് ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നില്ല. ഏപ്രില്‍ ഒന്നിന് തുക ഓട്ടാമാറ്റിക്കായി പിന്‍വലിക്കപ്പെടുമോ യാഥാസമയം ബാങ്ക് ലോണ്‍ തിരിച്ചടവും എസ്.ഐ.പിയും മറ്റും നടക്കുമോയെന്നുമുള്ള ആശങ്ക ഉണ്ടായിരുന്നു.
ഇതിനു പിന്നാലെയാണ് ബാങ്കുകള്‍ക്ക് സെപ്റ്റംബര്‍ 30 വരെ സാവകാശം നല്‍കിയിരിക്കുന്നത്.
ആര്‍.ബി.ഐ കൂടുതല്‍ പരിശോധന ഏര്‍പ്പെടുത്തുന്നതിനാലാണ് പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നത്.
സെപ്റ്റംബര്‍ 30 നകം ബന്ധപ്പെട്ട ചട്ടങ്ങള്‍ നടപ്പാക്കാന്‍ തയാറായില്ലെങ്കില്‍ കര്‍ശന നടപടികളുണ്ടുകമെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യു.പി.ഐ പെയ്‌മെന്റുകള്‍ക്കടക്കം ബാധകമായ ഫ്രെയിംവര്‍ക്ക് 2019 ഓഗസ്റ്റിലാണ് ആര്‍.ബി.ഐ മുന്നോട്ടുവെച്ചത്.