കൊച്ചി- ലൗ ജിഹാദ് വിഷയത്തിൽ സി.പി.എം ഭീഷണിപ്പെടുത്തി ജോസ് കെ മാണിയുടെ വായടപ്പിച്ചെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ലൗ ജിഹാദ് സംബന്ധിച്ച് കോൺഗ്രസ് മൗനം പാലിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന പരിപാടിയിലാണ് ലൗ ജിഹാദ് സംബന്ധിച്ചുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടത്. എന്നാൽ, ഇക്കാര്യത്തിൽ പിന്നീട് ജോസ് കെ മാണി നിലപാട് തിരുത്തി. ഇടതുമുന്നണിയുടെ അതേ നിലപാട് തന്നെയാണ് തനിക്കെന്നുമായിരുന്നു ജോസ് കെ മാണി തിരുത്തിയത്. ഇതാണ് വീണ്ടും വിവാദമാക്കി ഉയർത്തിക്കൊണ്ടുവരാൻ ബി.ജെ.പി ശ്രമിക്കുന്നത്. ജസ്ന എവിടെയെന്ന ചോദ്യവും സുരേന്ദ്രൻ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഉയർത്തുന്നുണ്ട്.