ജിദ്ദ - പറന്നുയരുന്നതിനിടെ പിൻഭാഗം റൺവേയിൽ ഇടിച്ചു എന്ന സംശയത്തെ തുടർന്ന് സൗദിയ വിമാനം തിരിച്ചിറക്കി. ജിദ്ദയിൽ നിന്ന് അമേരിക്കയിലെ ന്യൂയോർക്ക് ജോൺ എഫ്. കെന്നഡി എയർപോർട്ടിലേക്ക് ഇന്നലെ രാവിലെ യാത്രക്കാരുമായി പുറപ്പെട്ട എസ്.വി 21-ാം നമ്പർ ഫ്ളൈറ്റ് ആണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ബോയിംഗ് 777 ഇനത്തിൽ പെട്ട വിമാനത്തിന്റെ പിൻഭാഗം ടേക്ക് ഓഫിനിടെ റൺവേയിൽ ഇടിക്കുകയായിരുന്നു. സമുദ്രത്തിനു മുകളിൽ പറന്ന് ഇന്ധനം ഒഴിവാക്കിക്കളഞ്ഞ ശേഷമാണ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയത്. യാത്രക്കാർ പിന്നീട് ബദൽ വിമാനത്തിൽ ന്യൂയോർക്കിലേക്ക് തിരിച്ചു. വിമാന ജീവനക്കാരെയും പൂർണമായും മാറ്റി.