Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പട നയിക്കാൻ ജനനായകൻ എത്തി, നാടിളകി

തൃക്കരിപ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുന്നു.


കാസർകോട് - തെരഞ്ഞെടുപ്പ് ഗോദയിൽ ഇടതു മുന്നണിക്ക് വേണ്ടി പട നയിച്ചു ജനനായകൻ നേരിട്ട് പ്രചാരണത്തിന് എത്തിയതോടെ നാടിളകി. കാസർകോട് ജില്ലയിലെ അഞ്ചുമണ്ഡലങ്ങളിലെയും ഇടതുമുന്നണി പ്രവർത്തകർക്ക് ചൂടും ചൂരും നൽകിയാണ് ജനനായകൻ മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയത്. കണ്ണൂരിലെ പരിപാടി കഴിഞ്ഞു തിങ്കളാഴ്ച രാത്രി തന്നെ മുഖ്യമന്ത്രി കാസർകോട്ട് എത്തിയിരുന്നു. 
പുതിയ ബസ് സ്റ്റാൻഡിന് അടുത്തുള്ള സിറ്റി ടവറിൽ ആയിരുന്നു പിണറായിയുടെ താമസം. സി പി എം ഏരിയ സെക്രട്ടറി മുഹമ്മദ് ഹനീഫ,വേണ്ട സൗകര്യങ്ങൾഒരുക്കി നൽകി. അതിരാവിലെ തന്നെ സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ, ജില്ല സെക്രട്ടറി എം.വി ബാലകൃഷ്ണൻഎൽ ഡി എഫ് കൺവീനർ കെ പി സതീഷ് ചന്ദ്രൻ എന്നിവർ എത്തി നേതാവിനൊപ്പം ചേർന്നു. ജില്ല പോലീസ് മേധാവി വി.ബി രാജീവ്, കാസർകോട് ഡിവൈ.എസ്.പി പി. പി സദാനന്ദൻ എന്നിവർ സുരക്ഷാ കാര്യങ്ങൾക്ക് നേതൃത്വം വഹിച്ചു.


മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം കൃത്യം 9.30 ന് തന്നെ മാധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി എത്തി. തുടർ ഭരണം ഉറപ്പാക്കിയതിന്റെ ഉന്മേഷവും വാക്കുകൾക്ക് മൂർച്ചയും ഉണ്ടായിരുന്നു വാർത്താസമ്മേളനത്തിൽ പിണറായിക്ക്. ഇടക്ക് മൈക്ക് കലഹിച്ചപ്പോൾ ഉണ്ടായ ബ്രെയ്ക് ഒഴിച്ച് 45 മിനിട്ട് നേരം നീണ്ടുനിന്ന സംസാരത്തിൽ അദ്ദേഹം ഒരു കാര്യവും സ്പർശിക്കാതിരുന്നില്ല. 
അഞ്ച് കൊല്ലത്തെ ഭരണ നേട്ടത്തിൽ മാറിയ നവകേരളം ആണ് മുഖ്യമന്ത്രി വരച്ചു കാണിച്ചത്. ദേശീയ അന്വേഷണ ഏജൻസിയുടെയും ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും നുണപ്രചാരണങ്ങൾക്ക് എതിരെ അദ്ദേഹം ആഞ്ഞടിച്ചു. വ്യക്തിപരമായി അധിക്ഷേപിക്കുന്ന കുതന്ത്രങ്ങൾ ഇനിയും വരും കരുതണം എന്ന പരാമർശം എന്തിന്റെയോ സൂചനയാണെന്ന് തോന്നി. മൊഗ്രാൽ സ്‌കൂൾ ഗ്രൗണ്ടിലെ പന്തലിൽ ആയിരുന്നു ആദ്യ പ്രചരണയോഗം. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങൾ ഒരുമിച്ച്. മതന്യുനപക്ഷങ്ങളുടെയും ഭാഷ ന്യൂനപക്ഷങ്ങളുടെയും പങ്കാളിത്തം കൊണ്ട് നിറഞ്ഞിരുന്നു പന്തൽ. ആയിരക്കണക്കിന് ബഹുജനങ്ങൾ നായകനെ കാത്തുണ്ടായിരുന്നു 10.45 ന് പിണറായി എത്തുമ്പോൾ ലീഗിനെ കണക്കിന് പരിഹസിച്ച്ഐ എൻ എൽ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ കത്തിക്കയറുകയായിരുന്നു. 


വി പി പി മുസ്തഫയും ബി വി രാജനും ആദ്യം പ്രസംഗിച്ചു.പിന്നെ പിണറായിയുടെ ഊഴമായി. നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം 40 മിനിട്ട് നേരം. മഞ്ചേശ്വരത്ത് വി വി രമേശനെയും കാസർകോട് എം എ ലത്തീഫിനെയും നിയമസഭയിൽ എത്തിക്കണമെന്ന് പറഞ്ഞപ്പോൾ നിർത്താതെ കരഘോഷം. യുവജന പ്രവർത്തകരുടെ ഉപഹാരമായി പോത്തോട്ടത്തിന്റെ ദൃശ്യവും പെൺകുട്ടികൾ വരച്ച പിണറായിയുടെ ചിത്രവും വാങ്ങിയ ശേഷം ആവേശം വിതച്ചു മടക്കം. 
ഉച്ചയോടെയാണ് ഇരട്ടക്കൊല കാരണം ഏറെ അപഖ്യാതി നേരിടേണ്ടിവന്ന പെരിയയിൽ എത്തിയത്. വൻ ജനാവലിയെ സാക്ഷിനിർത്തി തുടർഭരണത്തിന് അഭ്യർത്ഥന. ഉദുമയിൽ സി എച്ച് കുഞ്ഞമ്പുവിനെയും കാഞ്ഞങ്ങാട്ട് ഇ ചന്ദ്രശേഖരനെയും ജയിപ്പിക്കാൻ ആഹ്വാനം. അഞ്ച് ദിവസത്തിനകം വലിയ ബോംബ് പൊട്ടിക്കാൻ ചിലർ കാത്തിരിക്കുന്നു ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയാണ് എല്ലാവരെയും അഭിവാദ്യം ചെയ്തിറങ്ങിയത്. വൈകുന്നേരം നാല് മണിക്ക് പിണറായിതൃക്കരിപ്പൂരിൽ എത്തുമ്പോൾ മിനി സ്റ്റേഡിയം ചെങ്കടലായിരുന്നു.
നീലേശ്വരം മുതൽ തൃക്കരിപ്പൂർ വരെയുള്ള എല്ലാ വഴികളും വാഹനങ്ങളും പിണറായിയുടെ പരിപാടിയിലേക്കായിരുന്നു. സ്ഥാനാർത്ഥി എം രാജഗോപാലനെ വിജയിപ്പിക്കാൻ അഭ്യർത്ഥിച്ച പിണറായി പയ്യന്നൂരിലെ ടി ഐ മധുസൂധനന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലും പങ്കെടുത്താണ് അവസാന ജില്ലയിലെ പ്രചാരണം അവസാനിപ്പിച്ചത്.

 

 

Latest News