പ്രിയങ്ക ഗാന്ധി ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി

തിരുവനന്തപുരം- കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി. വൈകിട്ട് ഏഴരയോടെയാണ് ആറ്റുകാൽ ക്ഷേത്രത്തിലെത്തിയത്. സ്ഥാനാർത്ഥികളായ കെ. മുരളീധരൻ, വീണ എസ്. നായർ എന്നിവരും പ്രിയങ്കയുടെ കൂടെയുണ്ടായിരുന്നു. കാട്ടാക്കട മണ്ഡലത്തിലെ പര്യടനത്തിന് ശേഷമായിരുന്നു പ്രിയങ്ക എത്തിയത്. നേരത്തെ റോഡ് ഷോ തീരുമാനിച്ചിരുന്നെങ്കിലും സമയക്കുറവ് മൂലം വെട്ടിച്ചുരുക്കി.
 

Latest News