Sorry, you need to enable JavaScript to visit this website.

.....സെന്‍സിറ്റിവിറ്റി ഉണ്ടാവണം,  കിംഗ് മോഡല്‍ പ്രസംഗവുമായി പ്രിയങ്ക

കൊച്ചി- കേരളത്തില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിലാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മലയാളവും ഇംഗ്ലീഷും കലര്‍ത്തിയുള്ള പ്രിയങ്കയുടെ പ്രസംഗത്തിലെ ഒരു ഭാഗം  മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് സിനിമയായ ദ കിങിലെ ആ മാസ് ഡയലോഗ് കൂടി ഓര്‍മിപ്പിക്കുന്നതായിരുന്നു.
'കേരളത്തിന് എന്താണ് വേണ്ടതെന്ന് മറ്റാരെക്കാളും നിങ്ങള്‍ക്ക് നന്നായി അറിയാം. ഹോണസ്റ്റി ഉണ്ടാവണം. ക്വാളിറ്റി ആന്റ് പ്രോസ്പിരിറ്റി ഉണ്ടാവണം. സെന്‍സിറ്റിവിറ്റി ഉണ്ടാവണം'. സദസ്സില്‍ നിറഞ്ഞ കയ്യടിയായിരുന്നു ശേഷം.  ദ കിംഗിലെ  ബിജിഎം ഒക്കെ നിറച്ച് ആ വീഡിയോ സോഷ്യല്‍ മീഡിയയിലുമെത്തി.ദ കിംഗില്‍ ജോസഫ് അലക്‌സ് തേവള്ളിപ്പറമ്പില്‍ എന്ന കലക്ടറായാണ് മമ്മൂട്ടി എത്തിയത്. 'സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം' എന്ന ആ ഡയലോഗ് മലയാളി സിനിമാ പ്രേക്ഷകര്‍ മറക്കാനിടയില്ല. ആ ഡയലോഗിന്റെ  പശ്ചാത്തലത്തിലുള്ള സംഗീതം ചേര്‍ത്താണ് കോണ്‍ഗ്രസ് അനുകൂല സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ പ്രിയങ്കയുടെ പ്രസംഗം പ്രചരിപ്പിക്കുന്നത്.
 

Latest News