തളിപ്പറമ്പ്- പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് ആറര വര്‍ഷം തടവും പിഴയും. കരിവെള്ളൂര്‍ ചീറ്റയിലെ വദുപ്പന്‍ ഹൗസില്‍ വി.വിനേഷിനെ (32)യാണ് പോക്‌സോ കോടതി ശിക്ഷിച്ചത്.
2014 ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം. കരിവെള്ളൂര്‍ കൊഴുമ്മലിലെ വീട്ടില്‍ അതിക്രമിച്ചു കയറി പതിനാറുകാരിയെ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും വിവരം പുറത്തു പറഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ഐ.പി.സി. 452 വകുപ്പ് പ്രകാരം 3 വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും, 506(1) വകുപ്പ് പ്രകാരം ആറ് മാസം തടവിനും 10,000 രൂപ പിഴയടക്കാനും, പോക്‌സോ വകുപ്പ് 7, 8 പ്രകാരം മൂന്ന് വര്‍ഷതടവിനും 10000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്.






