പൊമ്പിളൈ ഒരുമൈ നേതാവ് ജി. ഗോമതി വെൽഫെയർ പാർട്ടിയിൽ ചേർന്നു

ആലുവ - പൊമ്പിളൈ ഒരുമൈ നേതാവ് ജി. ഗോമതി വെൽഫെയർ പാർട്ടിയിൽ ചേർന്നു. വെൽഫെയർ പാർട്ടി ആലുവ നിയോജക മണ്ഡലം സ്ഥാനാർഥി കെ.എം. ഷെഫ്‌റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം തോട്ടുമുഖത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ വെച്ച് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖിൽനിന്ന് ഗോമതി മെമ്പർഷിപ്പ് ഏറ്റുവാങ്ങി. വെൽഫെയർ പാർട്ടിയുടെ സാമൂഹിക നീതിയിലും സാഹോദര്യത്തിലുമധിഷ്ഠിതമായ രാഷ്ട്രീയവും അരികുവൽകരിക്കപ്പെട്ടവർക്കും ഭൂരഹിതർക്കും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങളുമാണ് തന്നെ പാർട്ടിയിലേക്ക് ആകർഷിച്ചതെന്ന് അവർ പറഞ്ഞു. 
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂർ, സംസ്ഥാന കമ്മിറ്റിയംഗം പ്രേമ ജി. പിഷാരടി, ആലുവ മണ്ഡലം സ്ഥാനാർഥി കെ.എം. ഷെഫ്‌റിൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. 


 

Latest News