റിയാദ് - സൗദിയില്‍ ചികിത്സയിലുള്ള കൊറോണ ബാധിതരുടെ എണ്ണം 5,000 കവിഞ്ഞു. ഗുരുതരാവസ്ഥയിലുള്ള 694 പേര്‍ അടക്കം രാജ്യത്ത് 5,045 കൊറോണ ബാധിതര്‍ ചികിത്സയിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയില്‍ 556 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിക്കുകയും 410 പേര്‍ രോഗമുക്തി നേടുകയും ഏഴു കൊറോണ രോഗികള്‍ മരണപ്പെടുകയും ചെയ്തു.
കൊറോണബാധ സംശയിച്ച് ഇരുപത്തിനാലു മണിക്കൂറിനിടെ 57,262 പേര്‍ക്ക് പി.സി.ആര്‍ പരിശോധനകള്‍ നടത്തി. സൗദിയില്‍ ഇതുവരെ കൊറോണബാധ സംശയിച്ച് 1,50,66,024 പി.സി.ആര്‍ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. രാജ്യത്ത് ഇതിനകം 43,04,351 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.