തൃശൂര്‍ - കൂടുതല്‍ പ്രത്യേക തീവണ്ടികള്‍
ഓടിത്തുടങ്ങിയ സാഹചര്യത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്രവേശന കവാടവും തുറന്നു. റിസര്‍വേഷനില്ലാത്ത യാത്രക്ക് നിയന്ത്രണമുള്ളതിനാല്‍ രണ്ടാം കവാടത്തിലെ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. വാഹന പാര്‍ക്കിംഗ് ആരംഭിച്ചിട്ടുണ്ട്. രണ്ടാം കവാടത്തിലെത്തുന്ന യാത്രികര്‍ക്ക് നടപ്പാലം വഴി മാത്രമേ പ്ലാറ്റ്‌ഫോമുകളിലേക്ക് എത്താന്‍ കഴിയുകയുള്ളൂ. പടികള്‍ കയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ഭാരമേറിയ ലഗേജുള്ളവര്‍ക്കും ഒന്നാം കവാടത്തിലൂടെ വന്ന് ലിഫ്റ്റ്, എസ്‌കലേറ്റര്‍ എന്നിവ ഉപയോഗിക്കാം.