മക്ക - അൽനസീം ഡിസ്ട്രിക്ടിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽ നിന്ന് വീണ് മൂന്നു പാക്കിസ്ഥാനികൾ മരണപ്പെട്ടു. ജോലിക്കിടെ അഞ്ചാം നിലയിൽ നിന്ന് കെട്ടുതാങ്ങി വേർപ്പെട്ടാണ് തൊഴിലാളികൾ നിലംപതിച്ചത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ മൂവരും സംഭവസ്ഥലത്തു വെച്ചു തന്നെ തൽക്ഷണം അന്ത്യശ്വാസം വലിച്ചു. അസീസിയ പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് നീക്കി.






