Sorry, you need to enable JavaScript to visit this website.

ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

ഏറ്റുമാനൂര്‍- ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ വിമതയായി മത്സരിക്കുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്.താന്‍ പ്രവര്‍ത്തിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത ഏറ്റുമാനൂര്‍ സീറ്റ് ലഭിക്കാതിരുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മഹിള കോണ്‍ഗ്രസ് അധ്യക്ഷ പാര്‍ട്ടി വിട്ടത്. തലമുണ്ഡനം ചെയ്തുകൊണ്ടായിരുന്നു അവരുടെ പ്രതിഷേധം. വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷന്‍ സംഘടന നേരത്തെ ലതികാ സുഭാഷിന് പിന്തുണ പ്രഖ്യാപിച്ചെിരുന്നു. 
 

Latest News