Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മ്യാന്‍മര്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍

ഇംഫാൽ- മ്യാൻമർ അഭയാർത്ഥികൾക്ക് ഭക്ഷണമോ താമസസൌകര്യമോ നൽകരുതെന്ന് മണിപ്പൂർ സർക്കാർ. അതീവഗുരുതരമായ പരിക്കുകളുണ്ടെങ്കിൽ മാത്രമേ വൈദ്യസഹായം നൽകാവൂ എന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. 'മ്യാൻമർ പൌരന്മാരുടെ അനധികൃതമായ കടന്നുകയറ്റം തടയാൻ' വേണ്ടിയാണ് ഈ നിർദ്ദേശം പുറപ്പെടുവിക്കുന്നതെന്നും അതിർത്തി ജില്ലകൾക്കു വേണ്ടിയുള്ള ഡെപ്യൂട്ടി കമ്മീഷണർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

മ്യാൻമറിൽ നിന്നുള്ള അഭയാർത്ഥികളെ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ മ്യാൻമർ അംബാസ്സഡർ ഇന്ത്യയോടും ഇന്ത്യയിലെ സംസ്ഥാന സർക്കാരുകളോടും അഭ്യർത്ഥിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന മികച്ച ബന്ധമുണ്ടെന്നും അത് മറക്കരുതെന്നും അദ്ദേഹം പറയുകയുണ്ടായി.

മ്യാൻമറിൽ പട്ടാള അട്ടിമറി നടന്നതു മുതൽ നിരവധി പേർ ഇന്ത്യയിലേക്ക് ഓടിപ്പോന്നിട്ടുണ്ട്. ഇവരെ തിരിച്ചയയ്ക്കാമെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. അഭയാർത്ഥികളെ സ്വീകരിക്കാനുള്ള മിസോറമിന്റെ തീരുമാനത്തെ കേന്ദ്രം ഇടപെട്ട് പിൻവലിപ്പിച്ചിരുന്നു. മണിപ്പൂരിലും ബിജെപി ഉൾപ്പെടുന്ന സഖ്യമാണ് അധികാരത്തിലുള്ളത്. ജില്ലാ അധികാരികളോ സമൂഹത്തിലെ മറ്റേതെങ്കിലും ഗ്രൂപ്പുകളോ മ്യാൻമറിൽ നിന്നും ഓടിപ്പോരുന്നവരെ സംരക്ഷിക്കരുതെന്ന് സർക്കാരിന്റെ ഉത്തരവ് പറയുന്നു. അഭയം തേടി വരുന്നവരെ വളരെ 'മര്യാദയോടെ' തിരിച്ചയയ്ക്കണമെന്നും ഉത്തരവ് ആവശ്യപ്പെടുന്നു. മണിപ്പൂർ സർക്കാരിന്റെ മനുഷ്യത്വരഹിതമായ ഈ സമീപനം സോഷ്യൽ മീഡിയയിൽ ഏറെ വിമർശനത്തിന് വഴിയൊരുക്കുന്നുണ്ട്.

Latest News