കോട്ടയം- കുടല് പൊട്ടിയ നിലയില്‍ ആശുപത്രിയിലെത്തിച്ച നാലര വയസ്സുകാരിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. കുട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുകളുണ്ട്. പ്രകൃതി വിരുദ്ധ പീഡനം നടന്നതിന് ലക്ഷണങ്ങളാണെന്ന് കണ്ടതോടെ ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചിട്ടുണ്ട്.
അസം സ്വദേശിനിയായ നാലരവയസ്സുകാരിയാണ് ആശുപത്രിയിലുള്ളത്.
പെരുമറ്റത്ത് താമസിക്കുന്ന അസം സ്വദേശികളുടെ കുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അച്ഛനും രണ്ടാനമ്മയുമാണ് കൂടെയുള്ളത്. ഒന്നും അറിയില്ലെന്നാണ് ഇരുവരും പറയുന്നത്. കടുത്ത വയറുവേദനയും വയറ്റിൽനിന്ന് രക്തം പോകുകയും ചെയ്തതോടെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. അവിടെ നിന്നാണ് മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്ക് റഫർ ചെയ്തത്.