ജോയ്സ് ജോർജിനെ തള്ളി പിണറായി; രാഹുലിനെ വ്യക്തിപരമായി ആക്ഷേപിക്കുക നയമല്ല

കാസർകോട്- കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശം നടത്തിയ മുൻ എം.പി ജോയ്സ് ജോർജിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.  രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് എൽ.ഡി.എഫ് നയമല്ലെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.  രാഹുലിനെ രാഷ്ട്രീയമായാണ് എതിർക്കുന്നതെന്നും പിണറായി പറഞ്ഞു.

ഇടുക്കി ജില്ലയിലെ ഇരട്ടയാറിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കവെയാണ് രാഹുൽ ഗാന്ധിക്കെതിരെ ജോയ്സ് ജോർജ് അശ്ലീല പരാമർശം നടത്തിയത്.

രാഹുൽ ഗാന്ധി പെൺകുട്ടികൾ മാത്രമുള്ള കോളജുകളിലെ പോവുകയുള്ളു. അവിടെ ചെന്ന് വളഞ്ഞു നിൽക്കാനും കുനിഞ്ഞു നിൽക്കാനും പഠിപ്പിക്കും. പക്ഷെ അങ്ങനെയൊന്നും ചെയ്യരുത്. കാരണം, രാഹുൽ പെണ്ണ് കെട്ടിയിട്ടില്ല -ഇതായിരുന്നു ജോയ്സ് ജോർജിന്‍റെ പരാമർശം.

ജോയ്സ് ജോർജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

Latest News