ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 56,211 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം 1.20 കോടിയിലധികമായി. മൊത്തം കേസുകളിൽ 5.40 ലക്ഷം പേർ ആശുപത്രികളിലാണ്. 1.13 കോടിയിലധികം രോഗികള്‍ ഇതിനകം സുഖം പ്രാപിച്ചു. 271 പുതിയ മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 1.62 ലക്ഷത്തിലധികമായി. മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 31,643 കേസുകളും രാജ്യത്ത് 3.36 ലക്ഷത്തിലധികം സജീവ കേസുകളും റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസത്തെ കോവിഡ് കേസുകളെ അപേക്ഷിച്ച് ഇന്ന് രാവിലെ എട്ട് മണിവരെയുള്ള കണക്കില്‍ കുറവാണ് കാണുന്നതെങ്കിലും അത് ഞായറാഴ്ച കോവിഡ് പരിശോധന കുറഞ്ഞിനാലാണെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു. തിങ്കളാഴ്ച
രാജ്യത്ത് റിപ്പോർട്ട് ചെയ്ത 68,020 പുതിയ കേസുകളിൽ 84.5 ശതമാനവും മഹാരാഷ്ട്ര, കർണാടക, പഞ്ചാബ് എന്നിവയുൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ദേശീയ തലസ്ഥാനം ഒരേ ദിവസം 1,900 പുതിയ കേസുകൾ രേഖപ്പെടുത്തി. മൂന്നര മാസത്തിനിടെ ഏറ്റവും ഉയർന്ന കേസുകളാണിത്.