ഇറ്റാവ- ഉത്തർപ്രദേശില്‍ വീടിനു പുറത്ത് ഹോളി ആഘോഷിക്കരുതെന്ന് പറഞ്ഞ 60 കാരിയെ വീട്ടില്‍ കയറി അടിച്ചുകൊന്നു. ഇറ്റാവ മെവതി തോല പ്രദേശത്താണ് സംഭവം. വീടിന് പുറത്ത് ആഘോഷം തടഞ്ഞതിനെ തുടർന്നാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. സ്ത്രീയെ മർദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രാവിലെ 10 മണിയോടെ ഹോളി ആഘോഷിക്കുന്നവർ വീട്ടിൽ പ്രവേശിച്ച് വടിയും കല്ലും കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നുവെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് പ്രശാന്ത് കുമാർ പ്രസാദ് പറഞ്ഞു.
മറ്റ് കുടുംബാംഗങ്ങൾ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ രണ്ട് സ്ത്രീകള്‍ക്കും മൂന്ന് കുട്ടികള്‍ക്കും മർദനമേറ്റു.






