Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പരാജയ ഭീതിയിൽ കോലീബി സഖ്യം  വർഗീയത ഇളക്കിവിടുന്നു -എം. ഷാജിർ

ഇടതുപക്ഷ മുന്നണി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഓൺലൈനിൽ കൺവെൻഷൻ എം. ഷാജിർ ഉദ്ഘാടനം ചെയ്യുന്നു.

ദമാം - ഇടതുപക്ഷ സർക്കാരിന് തുടർഭരണം ഉണ്ടാകുമെന്നു അഭിപ്രായ സർവേകളൊക്കെ ഒരുപോലെ പ്രവചിച്ച സാഹചര്യത്തിൽ, പരാജയ ഭീതിയുടെ വിഭ്രാന്തിയിൽ, യു.ഡി.എഫ്, ബി.ജെ.പി രഹസ്യസഖ്യം കേരളത്തിൽ മതവർഗീയതയുടെ വിഷവിത്തുകൾ വാരി വിതറുകയാണെന്ന് ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം.ഷാജിർ പറഞ്ഞു. 
കിഴക്കൻ പ്രവിശ്യ ഇടതുപക്ഷ മുന്നണി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുസർക്കാരിന്റെ തുടർഭരണം തടയാൻ പല സീറ്റുകളിലും മുൻകാലത്തെപ്പോലെ കോൺഗ്രസ്--ലീഗ്, ബി.ജെ.പി രഹസ്യസഖ്യം നിലവിൽ വന്നു കഴിഞ്ഞതായി അദ്ദേഹം ആരോപിച്ചു. 
ഭരണപരവും വികസന സംബന്ധിയുമായ വിഷയങ്ങളിൽ സർക്കാരിനെതിരെ പറയാൻ ഒന്നുമില്ലാതെ വന്നതിനാലാണ്, സാധാരണക്കാരെ ഒരു തരത്തിലും ബാധിക്കാത്ത ശബരിമല, ലവ് ജിഹാദ് മുതലായ മതപരമായ അജണ്ട ഈ കോ ലീ ബി സഖ്യം പ്രചാരണത്തിന് ഉപയോഗിക്കുന്നത്.


എന്നാൽ ഈ വിവാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞ്, ഏതു മത ജാതി വിശ്വാസങ്ങൾക്കും അപ്പുറം, തങ്ങൾ നേരിട്ട പ്രളയവും, കൊറോണയും പോലുള്ള പ്രതിസന്ധികളിൽ തുണയായി ഒപ്പം നിൽക്കുകയും, സമഗ്ര മേഖലകളിലും വികസനം കൊണ്ടുവരികയും ചെയ്ത ഇടതുപക്ഷ സർക്കാറിനെ തന്നെ ജനങ്ങൾ വീണ്ടും തെരഞ്ഞെടുക്കും എന്നതിൽ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. സൂമിലും ഫേസ്ബുക്കിലുമായി നടന്ന കണ്ണൂർ ജില്ലാ ഓൺലൈൻ നിയമസഭ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഉമേഷ് കളരിക്കൽ അധ്യക്ഷത വഹിച്ചു. 
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഇടതുപക്ഷ പ്രവർത്തകരും നേതാക്കളും പങ്കെടുത്തു. പവനൻ മൂലക്കീൽ പ്രസംഗിച്ചു. ലിൻഷ പ്രജീഷ് സ്വാഗതവും പ്രണബ് രാഘവ് നന്ദിയും പറഞ്ഞു.

 

 

Latest News