ട്വന്റി20 സംഘത്തിന് നേരെ ആക്രമണം, പരിക്കേറ്റു

കൊച്ചി- ട്വന്റി20യുടെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിന് നേരെ ഗുണ്ടാ സംഘത്തിന്റെ അക്രമം. പുത്തൻകുരിശ് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അക്രമം എന്നാണ് പരാതി. അക്രമത്തിൽ പാർട്ടി പ്രവർത്തകനായ മധുവിന് പരിക്കേറ്റു. മാരകായുധങ്ങൾ ഉപയോഗിച്ചാണ് മർദ്ദനം അഴിച്ചുവിട്ടത്. അക്രമണത്തിന് പിന്നിൽ കോൺഗ്രസ്, ഐ.എൻ.ടി.യു.സി സംഘമാണെന്നാണ് ട്വന്റി20യുടെ ആരോപണം.
 

Latest News