വയനാട്ടില്‍ മകന്‍റെ സുഹൃത്ത് വീട്ടമ്മയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

കല്‍പറ്റ-അയല്‍വാസിയായ യുവാവ് വീട്ടമ്മയുടെ ദേഹത്തു പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. മീനങ്ങാടി  മുരണിയില്‍ തിങ്കള് വൈകുന്നേരമാണ് സംഭവം. കളത്തില്‍വീട്ടില്‍ ഷംസുദ്ദീന്റെ ഭാര്യ  ഉമൈബത്തിന്റെ (40) ദേഹത്താണ് അയല്‍ക്കാരന്‍ ശ്രീകാന്ത്(32) പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്. പൊള്ളലേറ്റ ഉമൈബത്തിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  നാട്ടുകാര്‍ കൈകാര്യം ചെയ്ത ശ്രീകാന്തും ചികിത്സയിലാണ്. ഉമൈബത്തിന്റെ മകന്റെ സുഹൃത്താണ് ശ്രീകാന്ത്. ഇവര്‍ക്കിടയില്‍ സാമ്പത്തികതര്‍ക്കം ഉണ്ടായിരുന്നതായി സൂചനയുണ്ട്.

 

Latest News