ലോക്ഡൗണ്‍ ഇല്ലെന്ന് കര്‍ണാടക, കര്‍ശന നിയന്ത്രണം

ബെംഗളൂരു- കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് തത്കാലം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് കര്‍ണാടക. എന്നാല്‍, അടുത്ത 15 ദിവസത്തേക്ക് റാലികളും പ്രതിഷേധ പ്രകടനങ്ങളും നടത്താന്‍ അനുവദിക്കില്ല. ആഘോഷ പരിപാടികളും നിയന്ത്രിക്കും.

കോവിഡ് പ്രോട്ടോക്കോള്‍  കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചു. പ്രോട്ടോക്കോള്‍ ലംഘനമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. വിവിധ പ്രദേശങ്ങളിലെ അപ്പാര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ ഇവിടങ്ങളില്‍ ആഘോഷ പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കര്‍ണാടകയില്‍ ഇതുവരെ 987,012  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

Latest News