Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലൗ ജിഹാദ് ആരോപണം: മുഖ്യമന്ത്രി വർഗീയതയ്ക്ക് കൂട്ടുനിൽക്കുന്നു- പോപുലർ ഫ്രണ്ട്

കോഴിക്കോട്- ലൗ ജിഹാദ് ആരോപണത്തിൽ നിലപാട് വ്യക്തമാക്കാൻ എൽ.ഡി.എഫും മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറാവണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. സംഘപരിവാർ ഉയർത്തിക്കൊണ്ടുവന്ന ലൗ ജിഹാദ് കെട്ടുകഥ അതേപടി ഉരിയാടുന്ന എൽ.ഡി.എഫ് നേതാവ് ജോസ് കെ മാണിയുടെ നിലപാട് മുന്നണി നേതൃത്വത്തിന്റെ അറിവോടെയാണോ എന്ന് വ്യക്തമാക്കണം. ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരാമർശത്തെ കുറിച്ച് അറിയില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി അപഹാസ്യമാണ്. വർഗീയതക്ക് കൂട്ടുപിടിക്കാനുള്ള ബോധപൂർവമായ മൗനമാണ് പിണറായി വിജയന്റേത്.
വർഗീയ ധ്രുവീകരണത്തിലൂടെ കേരളത്തിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടേയും ആർ.എസ്.എസിന്റേയും മെഗാഫോണായി എൽ.ഡി.എഫും മാറിയെന്നതാണ് ജോസ് കെ മാണിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. എൽ.ഡി.എഫ് നേതാക്കൾക്ക് ബി.ജെ.പിയുമായി അവിശുദ്ധ ബന്ധമുണ്ടെന്ന വാദങ്ങൾ ശരിവെക്കുന്ന പ്രസ്താവനയാണിത്. സവർണ, ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ വർഗീയത പറഞ്ഞ് വോട്ടുതേടുകയെന്ന സംഘ്പരിവാർ തന്ത്രമാണ് ജോസ് കെ മാണിയും മാതൃകയാക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പയറ്റിയ അതേ മുസ്്‌ലിം വിരുദ്ധ വർഗീയത തന്നെയാണ് എൽ.ഡി.എഫ് ഇപ്പോഴും പ്രചാരണായുധമാക്കുന്നത്.
മതസ്പർധ വളർത്തി സമുദായങ്ങളെ തമ്മിലടിപ്പിച്ച് തുടർഭരണം നേടുകയെന്ന നെറികെട്ട രാഷ്ട്രീയമാണ് കേരളത്തിൽ എൽ.ഡി.എഫ് പയറ്റുന്നത്. മതേതരത്വം തകർത്തെറിഞ്ഞ് കേരളത്തെ ആർ.എസ്.എസിന്റെ കാൽച്ചുവട്ടിലേക്ക് എറിഞ്ഞുകൊടുക്കാനുള്ള ശ്രമങ്ങളിൽ നിന്നും ഇനിയെങ്കിലും എൽ.ഡി.എഫ് പിൻമാറണം. കോടതികളും അന്വേഷണ ഏജൻസികളും തള്ളിക്കളഞ്ഞ ലൗ ജിഹാദ് വിഷയം കേരളത്തിൽ ഉയർത്തിക്കൊണ്ടുവന്ന് വർഗീയ ധ്രൂവീകരണത്തിലൂടെ മുതലെടുപ്പ് നടത്താനുള്ള ഗൂഢനീക്കത്തെ മതേതര ജനാധിപത്യ വിശ്വാസികൾ ചെറുത്തുതോൽപ്പിക്കണം.
കേരളത്തിൽ സംഘടിത മതപരിവർത്തനം നടത്തുന്നത് ഹിന്ദുമതത്തിലേക്കാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒമ്പത് വർഷത്തെ സർക്കാർ ഗസറ്റ് കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ മതംമാറ്റം നടന്നത് ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും ഹിന്ദുമതത്തിലേക്കാണ്. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും ഹിന്ദുമതത്തിലേക്ക് മതംമാറിയവർ 5741 പേരാണ്. അതേസമയം ഇസ്ലാം മതത്തിലേക്ക് മാറിയവർ 535 പേർ മാത്രമാണ്. ഹിന്ദു സമുദായത്തിൽ നിന്നും ക്രിസ്ത്യൻ വിഭാഗത്തിലേക്ക് മാറിയത് 1811 പേരാണ്.
വസ്തുത ഇതായിരിക്കെ വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള പ്രചാരണമാണ് സംഘപരിവാർ നടത്തുന്നത്. അതേ നുണക്കഥ ആവർത്തിക്കുകയാണ് ഇപ്പോൾ എൽഡിഎഫിനുവേണ്ടി ജോസ് കെ മാണിയും ചെയ്തിട്ടുള്ളത്. രണ്ടു മതങ്ങൾക്കിടയിൽ സംഘർഷത്തിന് വഴിവെക്കുന്ന വിധം ജോസ് കെ മാണി നടത്തിയ പ്രസ്താവന സംബന്ധിച്ച നിലപാട് വ്യക്തമാക്കാൻ എൽഡിഎഫ് നേതൃത്വം തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Latest News