Sorry, you need to enable JavaScript to visit this website.

ജോസ് കെ മാണി പറഞ്ഞത് ക്രൈസ്തവരുടെ ആശങ്ക; പിന്തുണച്ച് വി. മുരളീധരന്‍

തിരുവനന്തപുരം-  'ലൗ ജിഹാദ്' സംബന്ധിച്ച്  ജോസ് കെ. മാണി പ്രകടിപ്പിച്ചത് ക്രൈസ്തവ സമൂഹത്തിന്റെ  ആശങ്കയാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. ക്രൈസ്തവ സമുദായ നേതാക്കള്‍ മുമ്പും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ മുസ്്‌ലിം ലീഗിന്റെ അപ്രമാദിത്തമാണുള്ളത്. ഇരുമുന്നണികളെയും ലീഗിന്റെ സ്വാധീനം ബാധിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുമുന്നണികളില്‍നിന്നും  നീതി കിട്ടിയില്ലെന്ന പരാതി  ക്രൈസ്തവ സമൂഹത്തിന് ഉണ്ട്. യു.ഡി.എഫിന്റെ ഭരണകാലത്ത് സീറ്റുകളും  മന്ത്രിസ്ഥാനവും ലീഗ് വിലപേശി വാങ്ങിയ സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഈ അപ്രമാദിത്തം കേരളത്തില്‍ അനുവദിച്ച് കൊടുക്കണോ എന്ന് ജനങ്ങള്‍ ചിന്തിക്കണം. കെ.സി.ബി.സിയും ക്രൈസ്തവ സമൂഹവും ഉയര്‍ത്തിയ ആശങ്ക തന്നെയാണ് ജോസ് കെ. മാണി പങ്ക് വെച്ചത്. കേരളത്തില്‍ ഭീകരവാദത്തോട് ചേര്‍ന്ന് നില്‍ക്കാത്തവര്‍ ഈ ആശങ്കയെ ഗൗരവമായി കാണണം. സംസ്ഥാനത്ത് യു.ഡി.എഫുമായി ബി.ജെ.പി സഖ്യമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം മലര്‍ന്ന് കിടന്ന് തുപ്പലാണ്. സി.പി.എം എന്നത് വോട്ടുകള്‍ വില്‍ക്കാന്‍ വെച്ചിട്ടുള്ള പാര്‍ട്ടിയാണ്.  അദ്ദേഹം പറഞ്ഞു.

 

Latest News