തിരുവനന്തപുരം- വോട്ടര്‍മാരുടേയും സ്ത്രീകളുടേയും മുന്നില്‍ ഉത്തരംമുട്ടിയെന്ന് ആരോപിച്ച് വര്‍ക്കല ഇടതു മുന്നണി സ്ഥാനാര്‍ഥി വി.ജോയിക്കെതിരെ വീഡിയോ പ്രചാരണം.
കഴിഞ്ഞതവണ അട്ടിമറി ജയം നേടിയ വി. ജോയി ആണ് ഇത്തവണയും വര്‍ക്കലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിറ്റിംഗ് എം എല്‍ എ കൂടിയായ ജോയിയോട് വീട്ടമ്മമാര്‍ അടക്കമുള്ള വോട്ടര്‍മാര്‍ ചോദ്യങ്ങള്‍ ചോദിച്ചു. മറുപടി ഇല്ലാതായതോടെ ജോയിക്ക് സ്ഥലം വിടുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നത്.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനുള്ളതാണ് എം എല്‍ എല്‍. സാറേ.. നിക്ക് നിക്ക്, എങ്ങോട്ടാ പോകുന്നേ? ഞങ്ങളെ പ്രശ്‌നങ്ങള്‍ കേട്ട് പരിഹരിക്കുന്നതാണ് എം എല്‍ എ അല്ലാതെ പിണങ്ങിപ്പോകുന്നതല്ല.'
വീഡിയോയില്‍ സ്ത്രീകള്‍ എം എല്‍ എയോട് പറയുന്നതായി കേള്‍ക്കാം.