ഗുരുവായൂരില്‍ വോട്ട് യു.ഡി.എഫിനില്ല,  സുരേഷ് ഗോപിയെ തള്ളി ബിജെപി നേതൃത്വം

കോന്നി-ഗുരുവായൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കണമെന്ന സുരേഷ് ഗോപിയുടെ അഭിപ്രായത്തെ തള്ളി ബിജെപി നേതൃത്വം. ഗുരുവായൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കണമെന്ന നിലപാട് ബിജെപിക്ക് ഇല്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനം വ്യക്തിപരമാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ഗുരുവായൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്ന നിലപാടുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ആദ്യം നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്നും അല്ലെങ്കില്‍ സിപിഐഎമ്മിനെ തോല്‍പ്പിക്കണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഗുരുവായൂരില്‍ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നാണ് ആഗ്രഹമെന്നും തലശേരിയില്‍ ഷംസീര്‍ തോല്‍ക്കണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
 

Latest News