കെ.പി.എസ്.ജെ ചെയര്‍മാന്‍ ഫസിലുദ്ദീന്‍ ചടയമംഗലം നാട്ടില്‍ നിര്യാതനായി

ജിദ്ദ- കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ.പി.എസ്.ജെ) ചെയര്‍മാനും അലിസായി ഗ്രൂപ്പ് കമ്പനി ജീവനക്കാരനുമായ ഫസിലുദ്ദീന്‍ ചടയമംഗലം (59) നാട്ടില്‍ നിര്യാതനായി. കെ.പി.എസ്.ജെയുടെ നാട്ടിലുള്ള പ്രവര്‍ത്തകരുമായി സൗഹൃദകൂടിക്കാഴ്ച കഴിഞ്ഞ് രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണ കാരണം. മുപ്പതു വര്‍ഷമായി ജിദ്ദയിലുള്ള ഇദ്ദേഹം സാമൂഹിക, ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു. ചാരിറ്റി വില്ലേജ് വെഞ്ഞാറംമൂട് ജിദ്ദ യൂണിറ്റിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടില്‍ പോയതായിരുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്. ഖബറടക്കം ഇന്ന് വൈകിട്ട് നാലിന് ചടയമംഗലം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.

 

Latest News