കണ്ണൂര്‍- ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ വിജയിക്കണമെന്നും തലശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎന്‍ ഷംസീര്‍ തോല്‍ക്കണമെന്നുമുള്ള ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയുടെ പ്രസ്താവന നാക്കുപിഴയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇരുത്തം വന്ന രാഷ്ട്രീയക്കാരനല്ലാത്തതിനാല്‍ സുരേഷ്‌ഗോപി ഉള്ളതു വിളിച്ചു പറഞ്ഞതാണെന്നും ഇത് ബിജെപിയും കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ഡീലിനെകുറിച്ചുള്ള വെളിപ്പെടുത്തലാണെന്നും മുഖ്യമന്ത്രി മാധ്യങ്ങളോട് പറഞ്ഞു.
യുഡിഎഫിന്റെ വിജയത്തിന് വേണ്ടി ബിജെപിക്ക് സ്ഥാനാര്‍ത്ഥി തന്നെ വേണ്ട എന്ന കണക്കാക്കിയ മൂന്ന മണ്ഡലങ്ങലില്‍ രണ്ട് മണ്ഡലങ്ങളാണിത്. അതില്‍ രണ്ടിനെകുറിച്ചാണ് ഇപ്പോള്‍ പരസ്യമായി പറഞ്ഞിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിക്കണം എന്നാണ് പറഞ്ഞത്. ഇതൊരു നാക്ക് പിഴയല്ല. ഇരുത്തം വന്ന രാഷ്ട്രീയക്കാരനല്ലായെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ബിജെപിയുടെ പ്രധാനിയാണ്. എങ്ങനെയാണ് അവര്‍ ചിന്തിക്കുന്നതെന്ന് അദ്ദേഹത്തിനറിയാം. പരസ്യമായി ഇത്തരം കാര്യങ്ങള്‍ വിളിച്ച്് പറയാന്‍ മറ്റ് നേതാക്കള്‍ തയ്യാറായെന്ന് വരില്ല. എന്നാല്‍ ഇദ്ദേഹത്തിന്റെ രീതി വച്ച് അത്രത്തോളം ജാഗ്രത പാലിക്കാന്‍ കഴിഞ്ഞില്ല. ഉള്ള ഒരു കാര്യം തുറന്ന് പറഞ്ഞു. ഇതില്‍ കാണേണ്ടത് ഒ രാജഗോപാല്‍ പറഞ്ഞ ഒരു കാര്യമാണ്. അദ്ദേഹം പറഞ്ഞത് പ്രാദേശികമായി നീക്ക് പോക്കുകള്‍ ഉണ്ടാക്കുന്നത് ശരിയാണ്. അത് ഇനിയും വേണം. ഒരു കാര്യം കൂടി കൂട്ടി ചേര്‍ത്ത് പറഞ്ഞു. ഇതിന്റെ ഭാഗമായി ബിജെപിക്കാണ് ഗുണം ഉണ്ടായിട്ടുള്ളത്. ബിജെപി ഒരു ഡീല്‍ ഉറപ്പിക്കുമ്പോള്‍ അതിന്റെ ഗുണം എന്തായാലും കാണുന്നുണ്ട്. കഴിഞ്ഞ തവണ നേമംവിജയിച്ച് വരാന്‍ സാധിച്ചു. അതിന് വിഷമമുണ്ടായില്ല. അതിന്റെ അടുത്ത മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു. കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും സഹായത്തോടെ ആദ്യമായി അക്കൗണ്ട് തുറന്നു-മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ സര്‍വ്വനാശമാണെന്ന് പറയുന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി ബിജെപിയുമായുള്ള ഒത്തുകളി നാശത്തിനാണെന്ന് പറയാന്‍ തയ്യാറാകാത്തതെന്തു കൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടത് തരാത്തപ്പോള്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രത്തെ വിമര്‍ശിക്കാറില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.






