Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വായ അടപ്പിക്കാന്‍ ശ്രമിക്കുന്നത് ഭീകരപ്രസ്ഥാനവുമായി ബന്ധപ്പെട്ട സംഘടനയെന്ന് പി.സി.ജോര്‍ജ്

കോട്ടയം- ഭീകര പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തന്നെ എതിര്‍ക്കുന്നതെന്ന് പൂഞ്ഞാറിലെ  സ്ഥാനാര്‍ഥി പി.സി. ജോര്‍ജ് ആരോപിച്ചു. ഇവര്‍ക്കെതിരെ പ്രതികരിക്കുന്നവരുടെ വായ അടപ്പിക്കുകയാണ് ലക്ഷ്യം.
 ഒരു പ്രദേശത്തെ മുഴുവന്‍ ജനത്തെയും മോശമായി ചിത്രീകരിക്കുക  ഇവരുടെ പ്രവര്‍ത്തന ശൈലിയാണെന്നും 20 ശതമാനത്തില്‍ താഴെ മാത്രമുള്ള വിഭാഗമാണെന്നും മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.  


ശരിയുടെ പക്ഷത്തുനിന്നാണു പ്രവര്‍ത്തിക്കുന്നത്. പൊതുപ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ അങ്ങനെയാണ്. അതില്‍ മാറ്റം വരുത്തേണ്ട കാര്യമില്ല. പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന ഉറച്ച വിശ്വാസമാണ് എനിക്കു ലഭിക്കുന്ന പിന്തുണ. ഓരോ വര്‍ഷം കഴിയുമ്പോഴും അത് കൂടി വരികയുമാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇത്തവണയും അതില്‍ മാറ്റമില്ല. എന്റെ പ്രവര്‍ത്തന ശൈലി വോട്ട് കൂടുതല്‍ ലഭിക്കുന്നതിനു സഹായിക്കും.


പ്രചാരണം നിര്‍ത്തിവച്ചത് ആരെയും ഭയന്നിട്ടല്ല. 10 പേര്‍ എനിക്കെതിരെ നിന്നു കൂവിയാല്‍ തിരിച്ചു കൂവാന്‍ 100 പേര്‍ എന്റെ ഒപ്പം വരും. എന്നാല്‍ ഇത്തരത്തില്‍ പരസ്പരം വെല്ലുവിളിച്ച് ജന്മനാട്ടില്‍ സംഘര്‍ഷമുണ്ടാക്കാന്‍ താല്‍പര്യമില്ല. ഈരാറ്റുപേട്ടയില്‍ പ്രചാരണം നടത്താന്‍ സാധിക്കും. എന്നെ സ്‌നേഹിക്കുന്ന ആയിരങ്ങള്‍ ഈരാറ്റുപേട്ടയിലുണ്ട്. ഏതാനും പേര്‍ ചെയ്യുന്ന വിവരമില്ലായ്മ മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന ആഗ്രഹമുള്ളതിനാലാണ് പരസ്യ പ്രചാരണത്തിന് ഇറങ്ങാത്തത്.


മുന്നണികളുടെ പിന്‍ബലമില്ലാതെ പ്രതിരോധിക്കാന്‍ അറിയാം. യുഡിഎഫും എല്‍ഡിഎഫും വര്‍ഗീയ വോട്ടുകളുടെ പിന്നാലെയാണ്. എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊല ചെയ്തവരെ അറസ്റ്റു ചെയ്യാന്‍ പിണറായി സര്‍ക്കാരിനു സാധിക്കാഞ്ഞിട്ടല്ല. ചില വിഭാഗത്തില്‍നിന്നുള്ള വോട്ടുകള്‍ ഉറപ്പാക്കാന്‍ അവരെ സംരക്ഷിക്കുകയാണ്.
കഴിഞ്ഞ പ്രാവശ്യം ലഭിച്ച വോട്ടിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ഇത്തവണ വിജയിക്കും. ഒരു വിഭാഗം വോട്ട് ചെയ്യില്ലെന്നു പറഞ്ഞിട്ടില്ല. ആ വിഭാഗത്തിലെ ഏതാനും പേര്‍ മാത്രമാണ് അനാവശ്യ പ്രചാരണങ്ങള്‍ നടത്തുന്നത്. പകരം വോട്ട് എന്നൊരു സംവിധാനമില്ല. നിയോജക മണ്ഡലത്തിന്റെ വികസനവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്നുള്ളവര്‍ എന്നോടൊപ്പമുണ്ട്. അവര്‍ വോട്ടു ചെയ്യും-പി.സി.ജോര്‍ജ് പറഞ്ഞു.

 

Latest News