ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നാളെ ശസ്ത്രക്രിയ

മുംബൈ- എന്‍സിപി പ്രസിഡണ്ട് ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാന്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞു.

പിത്താശയ സംബന്ധമായ അസുഖം കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച അദ്ദേഹത്തിനു ശസ്ത്രക്രിയ നടത്തും.

അദ്ദേഹത്തിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായും നവാബ് മാലിക് അറിയിച്ചു.
 

Latest News