Sorry, you need to enable JavaScript to visit this website.

വിമാനം പറക്കുന്നതിനിടെ എമർജന്‍സി ഡോർ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

വാ​രാ​ണ​സി- വി​മാനം പറക്കുന്നതിനിടെ ​എ​മ​ർ​ജ​ൻ​സി ഡോ​ർ തു​റ​ക്കാ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​നെ പോലീസ് അറസ്റ്റ് ചെയ്തു. വിമാന യാത്രക്കാർ ബലംപ്രയോിച്ച് കീഴടക്കിയ യാത്രക്കാരനെ വാരാണസിയില്‍ വിമാനം ഇറങങിയ ഉടന്‍ പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.

 ഗൗ​ര​വ് എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദല്‍ഹിയില്‍നിന്ന് വാ​രാ​ണ​സി​യി​ലേ​ക്കു​ള്ള സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ലാ​യിരുന്നു നാ​ട​കീ​യ സം​ഭ​വം. എമർജന്‍സി വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​നെ ജീവനക്കാർ മറ്റു യാത്രക്കാരുടെ  സഹായത്തോടെയാണ് തടഞ്ഞത്.

വി​മാ​നം പ​റ​ന്നു​യ​ർ​ന്ന ഉ​ട​നെ ഗൗ​ര​വ് സീ​റ്റി​ൽ നി​ന്നെ​ഴു​ന്നേ​റ്റ് എ​മ​ർ​ജ​ൻ​സി ഡോ​ർ തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ൽ 89 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.

 

 

Tags

Latest News