കൊല്‍ക്കത്ത- രാജസ്ഥാനില്‍ വര്‍ഗീയ ഭ്രാന്തന്‍ കൊലപ്പെടുത്തിയ അഫ്രാസുല്‍ ഖാന്റെ കുടുംബത്തിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുടുംബത്തിലെ അര്‍ഹരായ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അവര്‍ പറഞ്ഞു.
അതീവ ദുഃഖകരമായ സംഭവമാണ് രാജസ്ഥാനിലുണ്ടായതെന്ന് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഞങ്ങളുെട സംസ്ഥാനത്തെ മാര്‍ഡയിലുള്ള അഫ്രാസുല്‍ ഖാന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബം തീര്‍ത്തും നിസ്സഹായരാണ്. ചെറിയ സഹായമെന്ന നിലയില്‍ അവര്‍ക്ക് മൂന്ന് ലക്ഷം രൂപയും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു- മമതയുടെ ട്വീറ്റില്‍ പറയുന്നു.
സംസ്ഥാന മന്ത്രി മാല്‍ഡയില്‍ അഫ്രാസുല്‍ ഖാന്റെ വീട് സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നീചമായ കൊലപാതകത്തെ കഴിഞ്ഞ ദിവസം തന്നെ മമതാ ബാനര്‍ജി അപലപിച്ചിരുന്നു.