Sorry, you need to enable JavaScript to visit this website.

ഈജിപ്തില്‍ പത്തുനില കെട്ടിടം തകർന്ന് മരണം 25 ആയി; 75 പേർക്ക് പരിക്ക്

കയ്റോ- ഈജിപ്ത് തലസ്ഥാനത്ത് പത്തുനില കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 25 ആയതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കിഴക്കന്‍ ജില്ലയയായ സൂയസിലുണ്ടായ ദുരന്തത്തില്‍ 75 പേർക്ക് പരിക്കുണ്ടെന്നും അല്‍അഹ്റാം ദിനപത്രം റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച പകല്‍മുഴുവന്‍ രക്ഷാപ്രവർത്തനം നടന്നു. കെട്ടിടത്തിലെ നാല് നിലകള്‍ അനധികൃതമായി കൂട്ടിച്ചേർത്തതാണെന്ന് അല്‍ അഹ്റാം റിപ്പോർട്ടില്‍ പറയുന്നു. സംഭവസ്ഥലം സന്ദർശിച്ച കയ്റോ മേയർ സമീപത്തെ കെട്ടിടങ്ങള്‍ കൂടി പരിശോധിക്കാന്‍ വിദഗ്ധരുടെ സംഘത്തിനു നിർദേശം നല്‍കി.

Latest News