ഗുരുവായൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി  ജയിക്കണമെന്ന് സുരേഷ്‌ഗോപി

കൊച്ചി- ഗുരുവായൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്ന് എം.പിയും തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ നടന്‍ സുരേഷ് ഗോപി. തലശ്ശേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ എന്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുതെന്നും ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞു. ഗുരുവായൂരിലും തലശ്ശേരിയിലും ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. വോട്ട് നോട്ടക്ക് നല്‍കണം അല്ലെങ്കില്‍ സി.പി.എമ്മിനെ തോല്‍പ്പിക്കാന്‍ വോട്ട് ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു.  കേരളത്തില്‍ കോലീബി സഖ്യം ഉണ്ടായിരുന്നുവെന്നും അത് രഹസ്യമായിരുന്നില്ലെന്നും മുതിര്‍ന്ന ബിജെപി നേതാവും എല്‍.എ.യുമായ ഒ.രാജഗോപാല്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് എന്നിവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഇത്തരമൊരു ധാരണ ഇല്ലെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. കോലീബി സഖ്യത്തെ പാടെ നിരാകരിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്.


 

Latest News