സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ മാധ്യമ പ്രവര്‍ത്തകന് മര്‍ദനം

കക്കോടി- കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ മാധ്യമ പ്രവര്‍ത്തകന് മര്‍ദനമേറ്റു. ജന്മഭൂമി ഫോട്ടോഗ്രാഫര്‍ ദിനേശിനാണ് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. കണ്ണട തകര്‍ന്ന് മുഖത്ത് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.  സ്മൃതി ഇറാനി തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ നടത്താന്‍ തീരുമാനിച്ചത്. ഇതുപ്രകാരം വാഹനത്തില്‍ കയറിനിന്ന ഇവര്‍ അല്‍പം കഴിഞ്ഞ് തനിക്ക് യാത്ര ചെയ്യാന്‍ സ്‌കൂട്ടര്‍ ലഭിക്കുമോയെന്ന് ആരാഞ്ഞു. തുടര്‍ന്ന് സ്‌കൂട്ടര്‍ എത്തിച്ചു. സ്‌കൂട്ടറില്‍ യാത്ര തുടര്‍ന്നതോടെ വാഹനത്തിന് മുന്നില്‍ ഫോട്ടോഗ്രാഫര്‍മാരും ഓടാന്‍ തുടങ്ങി.പ്രകടനത്തിലുള്ളയാള്‍ ദിനേശനോട് തട്ടിക്കയറുകയും മുഖത്ത് അടിക്കുകയും ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്ന് മറ്റുള്ളവരും അടിക്കാന്‍ ശ്രമിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇയാളെ സ്മൃതി ഇറാനി സന്ദര്‍ശിച്ചു.കക്കോടി മുതല്‍ ബാലുശ്ശേരി റൂട്ടില്‍ കുമാരസ്വാമി വരെ ആയിരുന്നു സമൃതി ഇറാനിയുടെ റോഡ് ഷോ. 
 

Latest News