ചെന്നിത്തലയുടെ ഇടപെടൽ ഉത്തരവാദിത്തം- സുരേഷ് ഗോപി

തൃശൂർ- കിറ്റ് വിതരണ വിവാദത്തിൽ പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് സുരേഷ് ഗോപി. രമേശ് ചെന്നിത്തല നടത്തിയ ഇടപെടൽ അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണെന്ന്  സുരേഷ് ഗോപി പറഞ്ഞു . സ്പ്രിംഗ്ലറിലും ചെന്നിത്തല മികച്ച ഇടപെടൽ നടത്തിയെന്നു അദ്ദേഹം പറഞ്ഞു . ഭക്ഷ്യ കിറ്റ് തട്ടിപ്പാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടങ്ങിവെച്ചത് കടകംപള്ളി സുരേന്ദ്രനാണ്. ആചാര സംരക്ഷണം കളങ്കപ്പെടുത്താതിരിക്കുക എന്നതാണ് ബി.ജെ.പി നിലപാടെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല തന്റെ ഉത്തരവാദിത്തം നിർവഹിക്കുകയാണ് ചെയ്തത്. സ്പ്രിംഗ്ലർ കൊടിയ തട്ടിപ്പായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

Latest News