Sorry, you need to enable JavaScript to visit this website.

ഇ.ഡിക്കെതിരെ കേസെടുത്തത് ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ്

തി​രു​വ​ന​ന്ത​പു​രം- എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റി​നെ​തി​രെ (ഇ.ഡി) സം​സ്ഥാ​ന സ​ർ​ക്കാ​ർ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാണെന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്.

ജു​ഡി​ഷ്യ​ൽ അ​ന്വേ​ഷ​ണ പ്ര​ഖ്യാ​പ​നം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.സംസ്ഥാന സർക്കാർ സ്വീകരിച്ച ന​ട​പ​ടി രാ​ജ്യ​ത്തി​ന്‍റെ ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ൾ​ക്കും ഭ​ര​ണ​ഘ​ട​ന​യ്ക്കും എ​തി​രാ​ണെ​ന്ന് അ​ദ്ദേ​ഹം കുറ്റപ്പെടുത്തി.

ബി​ജെ​പി​യെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഭ​യ​ക്കേ​ണ്ട​തി​ല്ല. ഏ​ത് മ​ത​വി​ഭാ​ഗ​മാ​യാ​ലും പൗ​ര​ന്മാ​ർ അ​ങ്ങ​നെ ത​ന്നെ തു​ട​രു​മെ​ന്ന് അദ്ദേഹം പറഞ്ഞു.  ശ​ബ​രി​മ​ല​യി​ൽ ആ​ചാ​രം സം​ര​ക്ഷി​ക്കാ​നുള്ള നി​യ​മ നി​ർ​മാ​ണ​ത്തെ പി​ന്തു​ണ​യ്ക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഇതിനായി നിയമം കൊണ്ടുവരും.

കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ വ്യാ​ജ​വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി ജ​ന​ങ്ങ​ളെ വഞ്ചി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ പു​തി​യ രാ​ഷ്ട്രീ​യ ബ​ദ​ൽ ആ​വ​ശ്യ​മാ​ണ്. അ​ത് ബി​ജെ​പി മാ​ത്ര​മാ​ണ്. കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ത​മ്മി​ൽ ബം​ഗാ​ളി​ൽ കൂ​ട്ടു​കെ​ട്ടിലാണ്- അ​ദ്ദേ​ഹം പറഞ്ഞു.

Latest News