നടുറോഡില്‍ കൂറ്റന്‍ ബോട്ട്; മണിക്കൂറുകളോളം ഗതാഗതം മുടങ്ങി

ഫ്ലോറിഡ- ലോറിയില്‍ കൊണ്ടു പോകുകായിരുന്ന കൂറ്റന്‍ ബോട്ട് റോഡില്‍ വീണതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. അമേരിക്കയില്‍ ഫ്ലോറിഡ ഹൈവേയിലാണ് സംഭവം.  വലിയ ബോട്ട് റോഡിൽ വീണതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം മുടങ്ങിയതായി അധികൃതർ പറഞ്ഞു.

ഫ്ലോറിഡ പാൻഹാൻഡിലിലെ ഒകലൂസ കൗണ്ടിയിലെ ഇന്‍റർ സ്റ്റേറ്റ് പാതയിലാണ്  മൂന്ന് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചത്.  38 അടി ബോട്ട് നീക്കം ചെയ്തതിനെ തുടർന്ന് ഗതാഗതം സാധാരണ നിലയിലായതായി ഫ്ലോറിഡ ഹൈവേ പട്രോളിംഗ് വിഭാഗത്തിലെ  ലഫ്റ്റനന്റ് ജേസൺ കിംഗ് പറഞ്ഞു.

 

Latest News