ചെന്നൈ- കോവിഡ് ബാധിച്ച് തമിഴ്നാട്ടിൽ മലയാളി ദമ്പതികൾ മരിച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശികളായ രവീന്ദ്രൻ ഭാര്യ വന്ദന എന്നിവരാണ് ചെന്നൈയില്‍ മരിച്ചത്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി വീട്ടിൽ വിശ്രമത്തിലായിരുന്നു ഇരുവരും. അവശനിലയിലായതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ അറിയിക്കുകയായിരുന്നു. ഇവർ വീട്ടില്‍ അബോധാവസ്ഥയിലായിരുന്നുവെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു.
തുടർന്ന് ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കള്‍ ചെന്നൈയില്‍ എത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കരിക്കും.