സ്റ്റേജിലേക്ക് ഓടിയെത്തി ചെന്നിത്തലയ്ക്ക് തുരുതുരാ ഉമ്മവെച്ച് പത്താം ക്ലാസുകാരൻ

ഹരിപ്പാട്- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പത്താം ക്ലാസുകാരൻ ഓടിയെത്തി തുരുതുരാ ഉമ്മ വെച്ച ചിത്രം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതുതലമുറയുടെ സ്‌നേഹവും സന്തോഷവും ഏറ്റുവാങ്ങിയ മുഹൂർത്തം എന്ന അടിക്കുറിപ്പോടെയാണ് രമേശ് ചെന്നിത്തല ചിത്രം പങ്കുവെച്ചത്. ഹരിപ്പാട് മണ്ഡലത്തിലെ കരുവാറ്റ ഹിന്ദി മഹാവിദ്യാലയത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് സംഭവം. പത്താം ക്ലാസുകാരനായ റിസ്വാൻ ഓടിയെത്തി ഉമ്മ വെക്കുകയായിരുന്നു. നിഷ്‌കളങ്കമായ സ്‌നേഹവും സന്തോഷവും ഹൃദയത്തിൽ ഏറ്റുവാങ്ങുന്നതായി ചെന്നിത്തല പറഞ്ഞു.
 

Latest News